മട്ടന്നൂരിൽ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ ആ​റുപേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

മട്ടന്നൂരിൽ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ ആ​റുപേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

മട്ടന്നൂർ: ഇടവേലിക്കലില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആറുപേരെ കൂടി മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അഞ്ചുപേരെ അറസ്റ്റു ചെയ്തിരുന്നു. ഇതോടെ 11 പേർ അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിലാകാനുണ്ട്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി 10നാ​ണ് സി​പി​എം ഇ​ട​വേ​ലി​ക്ക​ൽ ബ്രാ​ഞ്ചം​ഗം ല​തീ​ഷ് (36), സു​നോ​പ് (35), റി​ജി​ല്‍ (30) എ​ന്നി​വ​രെ ഒ​രു സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ഇ​വ​ർ ക​ണ്ണൂ​ര്‍ എ.​കെ.​ജി. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മ​ട്ട​ന്നൂ​ർ നെ​ല്ലൂ​ന്നി സ്വ​ദേ​ശി​ക​ളാ​യ സു​ജി (35), ര​ഞ്ചി​ത്ത് (32), രാ​ജേ​ഷ് (30), അ​ക്ഷ​യ് (23), ജ്യോ​തി​സ് (38),വി​നീ​ഷ് (34) എ​ന്നി​വ​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് എ​സി​പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം എ.​കെ. നി​ഥി​ൻ, വി.​കെ.​ജി​തി​ൻ, ഹ​രി​ലാ​ൽ, ശ്രീ​ക്കു​ട്ട​ൻ, ആ​ദ​ർ​ശ് എ​ന്നി​വ​രെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​രെ മ​ട്ട​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ രാ​ഷ്‌​ട്രീ​യ​മി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് സി​പി​എം ആ​രോ​പി​ച്ചി​രു​ന്നു.