ഇരിട്ടി: പ്രകൃതിയെ അറിയുവാനും പ്രകൃതിയെ സംരക്ഷിക്കുന്നതിനും പ്രകൃതിയെ സ്നേഹിക്കുന്നതിനും വേണ്ടി ഹ്യൂമൻ റൈറ്റ്സ് മിഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ നിന്നും പൈതൽ മലയിലേക്ക് പ്രകൃതി സംരക്ഷണ സന്ദേശ യാത്ര നടത്തി

പ്രകൃതി സംരക്ഷണ സന്ദേശ യാത്ര നടത്തി
              ഇരിട്ടി:  പ്രകൃതിയെ അറിയുവാനും പ്രകൃതിയെ സംരക്ഷിക്കുന്നതിനും പ്രകൃതിയെ സ്നേഹിക്കുന്നതിനും വേണ്ടി ഹ്യൂമൻ റൈറ്റ്സ് മിഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ നിന്നും പൈതൽ മലയിലേക്ക് പ്രകൃതി സംരക്ഷണ സന്ദേശ യാത്ര നടത്തി
           സംഘടനയുടെ ജില്ലാ കമ്മിറ്റി ഏറ്റെടുത്ത ഈ പ്രവർത്തനം മഹത്തായ ഒരു സന്ദേശം നൽകുന്ന   യാത്രയായി മാറിയിരിക്കുകയാണ്.
 നമുക്കറിയാം  നമ്മുടെ നാട്ടിലെ മരങ്ങൾ മുറിച്ച് നീക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നാൽ ഒരു മരം മുറിക്കുമ്പോൾ പകരം മറ്റൊരു മരം നടണം എന്ന് സന്ദേശവും കൂടി സംഘടന മുന്നോട്ടുവയ്ക്കുകയാണ്
       ഇരട്ടിയിൽ നിന്ന് ആരംഭിച്ച ഈ സന്ദേശയാത്ര കുടിയാന്മല -   പൊട്ടൻ പ്ലാവ് പരിസരത്ത് നിന്നും ഹ്യൂമൻ റൈറ്റ്സ് മിഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അനീഷ് രാമചന്ദ്രൻ ഉദ്ഘാടനം നടത്തി
          പ്രകൃതി സംരക്ഷണ സന്ദേശം HRM സംസ്ഥാന ട്രഷറർ അജീഷ് മൈക്കിൾ നൽകുകയും HRMജില്ലാ സെക്രട്ടറി ശ്രീ എ എം മൈക്കിൾ അധ്യക്ഷത വഹിക്കുകയും ചെയ്ത പരിപാടിയിൽ എച്ച് ആർ എം ജില്ലാ പ്രസിഡണ്ട് ശ്രീ റിജോഷ് ജോൺ സ്വാഗതം ആശംസിക്കുകയും ചെയ്തു
           HRM സംസ്ഥാന ഭാരവാഹികളായ ജിനോ ആലക്കോട് /  സവിത ഏഴോം /  പ്രീത ചാലോട് ,  തുടങ്ങിയവരും HRM ജില്ലാ ഭാരവാഹികൾ ആയിട്ടുള്ള ശ്രീ അജീവ് വടയേരിപ്പറമ്പിൽ,  മിനി മോൾ മണക്കടവ്, ഉഷ ചാലോട് ,  ജോമേഷ് തോമസ് , മനോജ് കൂവക്കുന്നു.അനാമിക മണക്കടവ് ' എയ്ഞ്ചൽ മേരി. തുടങ്ങിയവർ സംസാരിക്കുകയുണ്ടായി ജനോപകാരപ്രദമായിട്ടുള്ള ഇത്തരം പ്രവർത്തനങ്ങൾ ഇനിയും സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും എല്ലാ ജില്ലാ കമ്മിറ്റികളിലേക്കും ഇത്തരം പ്രവർത്തനങ്ങൾ എത്തിക്കുന്നതാണെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു