നടുവനാട് മുനിസിപ്പല്‍ സ്റ്റേഡിയത്തിന് നേരേ സാമൂഹ്യവിരുദ്ധരുടെ അക്രമം

നടുവനാട് മുനിസിപ്പല്‍ സ്റ്റേഡിയത്തിന് നേരേ സാമൂഹ്യവിരുദ്ധരുടെ അക്രമം

ഇരിട്ടി: നടുവനാട് മുനിസിപ്പൽ സ്റ്റേഡിയത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം. സ്റ്റേജിന്റെ ചുമർ തകർത്തു.

ചുറ്റുമതിലും ഗേറ്റും നേരത്തെ തകർത്തിരുന്നു. രാത്രികാലങ്ങൾ ഈ പ്രദേശത്ത് സാമൂഹ്യ വിരുദ്ധ ശല്യം ഉണ്ടാകുന്നതായി പറയുന്നു. സ്റ്റേഡിയത്തിന് നേരെ അക്രമം നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഇരിട്ടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. രവീന്ദ്രൻ പറഞ്ഞു.

ഇരിട്ടി നഗരസഭ ചെയർപേഴ്‌സൺ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്‌മാൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. രവീന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ചു. സ്റ്റേഡിയം നവീകരിച്ച് സംരക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നടുവനാട് യൂണിറ്റ് ആവശ്യപ്പെട്ടു.