തമിഴ്‌നാട് ചെങ്കൽപേട്ടിൽ ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; ആക്രമണം വാഹനനത്തിന് ബോംബെറിഞ്ഞ ശേഷം

തമിഴ്‌നാട് ചെങ്കൽപേട്ടിൽ ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; ആക്രമണം വാഹനനത്തിന് ബോംബെറിഞ്ഞ ശേഷം

തമിഴ്‌നാട് ചെങ്കൽപേട്ടിൽ ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. വണ്ടല്ലൂർ നോർത്ത് സെക്രട്ടറി ആറാമുദൻ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ ജന്മദിനമായ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന വണ്ടല്ലൂർ-വാലാജാബാദ് റോഡിലെ ബസ് സ്റ്റാൻഡിൻ്റെ പണി നിരീക്ഷിക്കാൻ പോകുകയായിരുന്നു ആറാമുദൻ. കാർ വാലാജബാദ് പാലത്തിന് സമീപം എത്തിയപ്പോൾ അഞ്ച് പേർ മൂന്നു ബൈക്കുകളിലായെത്തി ആക്രമിക്കുകയായിരുന്നു.തലയ്ക്കും മുഖത്തും കൈകളിലും ഗുരുതരമായി പരിക്കേറ്റ ആറാമുദനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആറാമുദൻ വണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റായി തുടർച്ചയായി മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.