കു​ടി​വെ​ള്ളം എ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്കത്തിൽ യുവാവിന് ദാരുണാന്ത്യം

കു​ടി​വെ​ള്ളം എ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്കത്തിൽ യുവാവിന് ദാരുണാന്ത്യം 

ബം​ഗ​ളൂ​രു: കു​ടി​വെ​ള്ളം എ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്കം യു​വാ​വി​ന്റെ ജീ​വ​നെ​ടു​ത്തു. ന​ന്ദ​കു​മാ​ര ക​ട്ടി​മ​ണി​യാ​ണ് (21) കൊ​ല്ല​പ്പെ​ട്ട​ത്.

യാ​ദ്ഗി​ർ ജി​ല്ല​യി​ലെ ഹു​ന​സാ​ഗി ന​ഗ​ര​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ഗു​രു​ത​ര പ​രി​ക്കേ​റ്റ് സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു . 

അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​നു​മ​ന്ത (27), ഹ​നു​മ​വ്വ (25) എ​ന്നി​വ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്തിട്ടുണ്ട്. ന​ന്ദ​കു​മാ​ര​യു​ടെ വ​ല്യ​മ്മ​യും ആ​ക്ര​മി​ക​ളും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ട്ട യു​വാ​വി​നെ ആ​ക്ര​മി​ക​ൾ ക​ത്തി ഉ​പ​യോ​ഗി​ച്ച് വ​യ​റി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. ന​ന്ദ​കു​മാ​ര​യു​ടെ മാ​താ​വി​നും പ​രി​ക്കു​ണ്ട്. സംഭവത്തിൽ ഹു​ന​സാ​ഗി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേഷണം ആരംഭിച്ചിട്ടുണ്ട്.