ബി ജെ പി കീഴ്പ്പള്ളി ഏറിയ കൺവൻഷനും ഏറിയകമ്മിറ്റി രൂപീകരണവും

ബി ജെ പി  കീഴ്പ്പള്ളി  ഏറിയ കൺവൻഷനും ഏറിയകമ്മിറ്റി രൂപീകരണവും


ഇരിട്ടി: ബി ജെ പി  കീഴ്പ്പള്ളി  ഏറിയ കൺവൻഷനും ഏറിയകമ്മിറ്റി രൂപീകരണവും  നടന്നു. കൺവെൻഷനിൽ വിവിധ പാർട്ടികളിൽ നിന്നും ഒൻപതോളം പേർ ബി ജെ പി യിൽ അംഗത്വമെടുത്തു. അത്തിക്കലിൽ നടന്ന  കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത ജില്ലാ ജനറൽ സിക്രട്ടറി എം.ആർ. സുരേഷ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.  ഏറിയ കൺവീനർ രത്നാകരൻ ഉപ്പേരി അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി മണ്ഡലം പ്രസിഡൻറ് സത്യൻ കൊമ്മേരി, ജനറൽ സെക്രട്ടറി പ്രിജേഷ് അളോറ, സെക്രട്ടറിമാരായ പ്രശാന്തൻ കുമ്പത്തി, അശോകൻ പാലുമ്മി, ന്യൂനപക്ഷ മോർച്ച ജില്ലാ  ജനറൽ സെക്രട്ടറി ബേബി ജോസഫ് എന്നിവർ സംസാരിച്ചു. 
പുതിയ ഭാരവാഹികൾ : രത്നാകരൻ ഉപ്പേരി(പ്രസി .), ടി.ടി. തങ്കച്ചൻ (വൈസ് പ്രസി.), വിനോദ് പെരുന്തറച്ചാലിൽ (ജന:സെക്ര.),  അശ്വതി സുനിൽ, സജീവൻ കൊയിലത്ത് (സെക്ര.).