പെൻഷനും ശബളവും മുടക്കം; കെ.എസ്.എസ് .പി .എയുടെ നേതൃത്വത്തിൽ ഇരിട്ടി ട്രഷറിക്ക് മുന്നിൽ ധർണ്ണ നടത്തി

പെൻഷനും ശബളവും മുടക്കം;  കെ.എസ്.എസ് .പി .എയുടെ നേതൃത്വത്തിൽ ഇരിട്ടി ട്രഷറിക്ക് മുന്നിൽ ധർണ്ണ നടത്തി
ഇരിട്ടി: പെൻഷനും ശമ്പളവും ഉടൻ ലഭ്യമാക്കുക, മറ്റ് കുടിശ്ശികകളും നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ  ഇരിട്ടി ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കെ .എസ് .എസ്. പി. എ സംസ്ഥാന സെക്രട്ടറി പി.സി വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്  കുഞ്ഞനന്തൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് നാരായണൻ കൊയിറ്റി, ബ്ലോക്ക് സെക്രട്ടറി വർക്കി പൂവത്തിങ്കൽ, വനിതാ ബ്ലോക്ക് സെക്രട്ടറി അന്നമ്മ എന്നിവർ സംസാരിച്ചു .