കേളകത്ത് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു

കേളകത്ത് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു


കേളകം: കണ്ണൂർ കേളകത്ത് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു. പൊയ്യമല സ്വദേശി ജോസഫിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. സമാനമായ മറ്റൊരു സംഭവത്തിൽ വീട്ടുമുറ്റത്ത് ജോലി ചെയ്തുകൊണ്ടിരുന്ന വയോധികയെ കോഴിക്കോട് തോട്ടുമുക്കത്ത് കാട്ടുപന്നി ആക്രമിച്ചിരുന്നു. തോട്ടുമക്കം നടുവാനിയില്‍ ക്രിസ്റ്റീന ടീച്ചര്‍ക്കാണ് കാട്ടുപന്നിയുടെ ആക്രണത്തില്‍ ഗുരുതര പരിക്കേറ്റത്.

എഴുപത്തിനാലുകാരിയായ ക്രിസ്റ്റീന വീട്ടുമുറ്റത്ത് ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് കാട്ടുപന്നി ഇവരെ ആക്രമിച്ചത്. ആക്രമണത്തില്‍ ഇടതുകാലിന്‍റെ തുടയെല്ല് പൊട്ടുകയും വലതുകൈക്ക് ഒടിവും വന്ന ക്രിസ്റ്റീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


അതേസമയം കണ്ണൂർ ആറളം ഫാമിലെ കാട്ടാനകളെ തുരത്തൽ നിർത്തിവച്ചു. കലക്ടറുടെ ഉത്തരവിനെ തുടർന്നാണ് നടപടി. 10, പ്ളസ് ടു പൊതു പരീക്ഷയായതിനാൽ വിദ്യാ‍ർത്ഥികളുടെ സുരക്ഷയെ മുൻനി‍ർത്തിയാണ് പുതിയ തീരുമാനം