ഇരിട്ടി സ്വദേശി ബൽത്തങ്ങാടിയിൽ കാർ അപകടത്തിൽ മരിച്ചു

ഇരിട്ടി സ്വദേശി ബൽത്തങ്ങാടിയിൽ കാർ അപകടത്തിൽ മരിച്ചു 
 ഇരിട്ടി: കർണ്ണാടകത്തിലെ ബൽത്തങ്ങാടിയിൽ ഉണ്ടായ  കാർ അപകടത്തിൽ ഇരിട്ടി സ്വദേശി മരിച്ചു. 2 പേർക്ക്  പരുക്കേറ്റു. ബൽത്തങ്ങാടി ' സതേൺ  ഇന്ത്യ' റബർ വ്യാപാര സ്‌ഥാപനം ഉടമ വാതല്ലൂർ വി.വി. മാത്യുവിൻ്റെ മകൻ പ്രെയ്‌സ് മാത്യു (32) വാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബൽത്തങ്ങാടി സ്വദേശികളായ  സതേൺ ഇന്ത്യാ അക്കൗണ്ടന്റന്റ് നിധിനെ (24) മംഗ്ളൂരു എ ജെ മെഡിക്കൽ കോളജ് ആശുപത്രിയിലും സൂഹൃത്ത് അരുണിനെ  (26) ബൽത്തങ്ങാടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അരുണിനെ വീട്ടിൽ കൊണ്ടുവിടുന്നതിനായി  പോകുമ്പോൾ ബൽത്തങ്ങാടി - കാർക്കള റോഡിൽ ഗുരുവാനിക്കരയിൽ പ്രെയ്സ് മാത്യു ഓടിച്ച കാർ നിയന്ത്രണം വിട്ട്  മറിയുകയായിരുന്നു. കാർ പൂർണമായും തകർന്നു. പിതാവിനൊപ്പം ബൽത്തങ്ങാടിയിൽ റബർ വ്യാപാരിയാണ് പ്രെയ്‌സ് മാത്യു.  മാതാവ്: ത്രേസ്യാമ്മ. ഭാര്യ: തൊടുപുഴ താന്നിക്കൽ കുടുംബാംഗം റോസ്. സഹോദരങ്ങൾ: പ്രിൻസ് (റബർ വ്യപാരി, ബൽത്തങ്ങാടി), പ്രിയങ്ക (യുഎസ്). സംസ്കാരം ഞായറാഴ്ച വൈകുന്നേരം  4 ന് ഇരിട്ടി സെൻ്റ് ജോസഫ് പള്ളിയിൽ.