ഉ​ത്ത​രാ​ഖ​ണ്ഡ് ലൈ​സ​ന്‍​സിം​ഗ് അ​തോ​റി​റ്റി 14 പ​ത​ഞ്ജ​ലി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കി

ഉ​ത്ത​രാ​ഖ​ണ്ഡ് ലൈ​സ​ന്‍​സിം​ഗ് അ​തോ​റി​റ്റി 14 പ​ത​ഞ്ജ​ലി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കി



 

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡ് ലൈ​സ​ന്‍​സിം​ഗ് അ​തോ​റി​റ്റി 14 പ​ത​ഞ്ജ​ലി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കി. തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത​ഞ്ജ​ലി​യു​ടെ ദി​വ്യ ഫാ​ര്‍​മ​സി നി​ര്‍​മി​ക്കു​ന്ന 14 ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​താ​യി ലൈ​സ​ന്‍​സിം​ഗ് ബോ​ഡി സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാം​ഗ്മൂ​ല​ത്തി​ല്‍ പ​റ​ഞ്ഞു.

സ്വ​സാ​രി ഗോ​ൾ​ഡ്, സ്വ​സാ​രി വ​തി, ബ്രോ​ങ്കോം, സ്വ​സാ​രി പ്ര​വാ​ഹി, സ്വ​സാ​രി അ​വ​ലേ, മു​ക്ത​വ​തി എ​ക്‌​സ്‌​ട്രാ പ​വ​ർ, ലി​പി​ഡോം, ബി​പി ഗ്രി​റ്റ്, മ​ധു​ഗ്രി​റ്റ്, മ​ധു​നാ​ശി​നി​വ​തി എ​ക്‌​സ്‌​ട്രാ പ​വ​ർ, ലി​വാ​മൃ​ത് അ​ഡ്വാ​ൻ​സ്, ലി​വോ​ഗ്രി​റ്റ്, ഐ​ഗ്രി​റ്റ് ഗോ​ൾ​ഡ്, പ​ത​ഞ്ജ​ലി ദൃ​ഷ്ടി ഐ ​ഡ്രോ​പ്പ് എ​ന്നി​വ​യാ​ണ് നി​രോ​ധി​ച്ച​ത്. 1945-ലെ ​ഡ്ര​ഗ്‌​സ് ആ​ൻ​ഡ് കോ​സ്‌​മെ​റ്റി​ക്‌​സ് റൂ​ൾ​സി​ലെ റൂ​ൾ 159(ഒ​ന്ന്) പ്ര​കാ​ര​മാ​ണ് ന​ട​പ​ടി സ്വീകരിച്ചത്.