ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍ മും​ബൈ: ഏറെ ആകാംക്ഷയോടെ ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന കാര്യമാണ് ട്വ​ന്‍റി-20 ലോ​ക​ക​പ്പിൽ സഞ്ജു ഇടം നേടുമോ എന്നത്. ഇതിനു​ള്ള മറുപടി ലഭിച്ചിരിക്കുന്നു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണും ട്വ​ന്‍റി-20 ലോകകപ്പിൻ്റെ 15 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടംനേടി. സ​ഞ്ജു ടീ​മി​ൽ ക​യ​റി​യ​ത് ​ഋഷ​ഭ് പ​ന്തി​ന് പി​ന്നി​ൽ ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റാ​യാ​ണ്. ഇതോടെ കെ.​എ​ൽ.​രാ​ഹു​ലി​ന് സ്ഥാ​നം ല​ഭി​ച്ചി​ല്ല. ടീമിൻ്റെ നായകൻ രോ​ഹി​ത് ശ​ർ​മയും ഉ​പ​നാ​യ​ക​ൻ ഓ​ൾ​റൗ​ണ്ട​റായ ഹ​ർ​ദി​ക് പാ​ണ്ഡ്യയുമാണ്. വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവരും ടീമിലിടം നേടി. ​