നേരം ഇരുട്ടി വെളുക്കുന്നതിനിടെ 80 ഭൂചലനങ്ങള്‍: വിറങ്ങലിച്ച് തായ്‌വാന്‍

നേരം ഇരുട്ടി വെളുക്കുന്നതിനിടെ 80 ഭൂചലനങ്ങള്‍: വിറങ്ങലിച്ച് തായ്‌വാന്‍


തായ്പേയ്: തുടരെയുണ്ടാകുന്ന ഭൂചലനങ്ങളില്‍ ഞെട്ടിവിറങ്ങലിച്ച് തായ്വാന്‍ ജനത. തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലര്‍ച്ചെ വരെ തയ്‌വാന്റെ കിഴക്കന്‍ തീരത്തുണ്ടായത് 80 ഭൂചലനങ്ങള്‍. 6.3 തീവ്രത രേഖപ്പെടുത്തിയതായിരുന്നു ഏറ്റവും ശക്തിയേറിയ ഭൂചലനം. തായ്വാന്‍ നഗരമായ തായ്പേയില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. സംഭവത്തില്‍ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല.

തിങ്കളാഴ്ച വൈകീട്ട് ഒന്‍പത് മിനിറ്റിനിടെ മാത്രം അഞ്ച് തവണയാണ് ഭൂചലനമുണ്ടായത്. ഈ മാസം ആദ്യം തായ്വാനിലുണ്ടായ ഭൂചലനത്തില്‍ 14 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അന്നുണ്ടായത്. ഇതിന് ശേഷവും നൂറിലേറെ തവണ തായ്വാനില്‍ ഭൂചലനങ്ങളുണ്ടായിരുന്നു.