സ്വിമ്മിങ് പൂളിൽ കളിക്കുന്നതിനിടെ വീണു; എറണാകുളത്ത് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം


സ്വിമ്മിങ് പൂളിൽ കളിക്കുന്നതിനിടെ വീണു; എറണാകുളത്ത് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം


എറണാകുളം: ഫ്‌ളാറ്റിലെ സ്വിമ്മിംഗ് പൂളിൽ കളിക്കുന്നതിനിടെ കാൽ വഴുതി വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പഴഞ്ഞി സ്വദേശികളായ ഷെബിന്റെയും ലിജിയുടെയും മകൾ ജനിഫറാണ് മുങ്ങിമരിച്ചത്.

ആലുവയിലെ ഫ്‌ളാറ്റിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ജനിഫർ കാൽ വഴുതി വീഴുകയായിരുന്നു. സുഹൃത്തുക്കൾ ബഹളം വച്ചതോടെ സമീപത്തുണ്ടായിരുന്ന ആളുകൾ കുട്ടിയെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടുകാർക്കൊപ്പം പഴഞ്ഞിയിലെ ഗുഡ്‌ന്യൂസ് ഫെസ്റ്റവലിൽ പങ്കെടുക്കാൻ പോകാനിരിക്കെയായിരുന്നു അപകടം.