ജാക്കി തെന്നിമാറി കാർ തലയിൽ വീണ്  യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി: വർക്ക്ഷോപ്പിലെ ജോലിക്കിടെ ജാക്കി തെന്നിമാറി കാർ തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം തൊമ്മൻപറമ്പിൽ നൗഷാദിന്റെ മകൻ മുഹമ്മദ് ഫിറോസ് (23) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം.

കാറിന്റെ അടിയിൽകിടന്ന് ജോലി ചെയ്യുമ്പോഴായിരുന്നു അപകടം. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: ഷാനിത. സഹോദരങ്ങൾ: മുഹമ്മദ് ജാബിർ, മുഹമ്മദ് റിഫായി