സൗമ്യ വിശ്വനാഥന്‍ കൊലക്കേസില്‍ പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം നല്‍കിയതിനെതിരെ സൗമ്യയുടെ അമ്മ സുപ്രീം കോടതിയില്‍

സൗമ്യ വിശ്വനാഥന്‍ കൊലക്കേസില്‍ പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം നല്‍കിയതിനെതിരെ സൗമ്യയുടെ അമ്മ സുപ്രീം കോടതിയില്‍



ദില്ലി: മാധ്യമ പ്രവര്‍ത്തക സൗമ്യവിശ്വനാഥന്റെ കൊലപാതകത്തിലെ പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം നല്‍കിയതിനെതിരെ സൗമ്യയുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചു.

കേസിലെ നാല് പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ദില്ലി ഹൈക്കോടതി ശിക്ഷാ വിധി സ്റ്റേ ചെയ്തത്. പ്രതികള്‍ക്ക് ജാമ്യവും നല്‍കി. വിചാരണക്കോടതി പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയായിരുന്നു അപ്പീല്‍. സൗമ്യയുടെ അമ്മ നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും. അഭിഭാഷക മാലിനി പൊതുവാളാണ് സൌമ്യയുടെ അമ്മയ്ക്കായി അപ്പീല്‍ സമര്‍പ്പിച്ചത്.



ദില്ലി: മാധ്യമ പ്രവര്‍ത്തക സൗമ്യവിശ്വനാഥന്റെ കൊലപാതകത്തിലെ പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം നല്‍കിയതിനെതിരെ സൗമ്യയുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചു.

കേസിലെ നാല് പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ദില്ലി ഹൈക്കോടതി ശിക്ഷാ വിധി സ്റ്റേ ചെയ്തത്. പ്രതികള്‍ക്ക് ജാമ്യവും നല്‍കി. വിചാരണക്കോടതി പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയായിരുന്നു അപ്പീല്‍. സൗമ്യയുടെ അമ്മ നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും. അഭിഭാഷക മാലിനി പൊതുവാളാണ് സൌമ്യയുടെ അമ്മയ്ക്കായി അപ്പീല്‍ സമര്‍പ്പിച്ചത്