എം.വി. പത്മനാഭൻ ദിനാചരണവും പുസ്തക പ്രകാശനവും

എം.വി. പത്മനാഭൻ ദിനാചരണവും പുസ്തക പ്രകാശനവും
ഇരിട്ടി: സി പി എം ഇരിട്ടി ഏരിയാ കമ്മിറ്റിയംഗവും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ഉളിക്കലിലെ  എം.വി. പത്മനാഭൻ്റെ ഒന്നാം ചരമവാർഷിക ദിനാചരണവും മകൾ യജിന പത്മനാഭൻ എഴുതിയ  സഖാവ് പപ്പേട്ടൻ ഒർമ്മകളിൽ എം.വി.പത്മനാഭൻ എന്ന പുസ്തക സമാഹാരത്തിൻ്റെ പ്രകാശനവും  ഉളിക്കലിൽ നടന്നു.  
 കോക്കാട് വെച്ച് നടന്ന ചടങ്ങ്   സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. പി. ജയരാജനിൽ നിന്നും ഡോ.എം.പി.ചന്ദ്രാംഗദൻ പുസ്തകം ഏറ്റുവാങ്ങി ഇതിന്റെ പ്രകാശനം നിർവഹിച്ചു. 
വി.ബി.ഷാജു അധ്യക്ഷനായി. സി പി എം നേതാക്കളായ പി.വി. ഗോപിനാഥ്, ബിനോയ് കുര്യൻ, കെ.വി. സക്കീർ ഹുസൈൻ, കെ.ജി.ദിലിപ്, പി .പി .അശോകൻ, എൻ.അശോകൻ, ഇ. എസ്.സത്യൻ, പി.വി.ഉഷാദ്, പി.കെ.ശശി, രോഷ്നി പ്രസാദ് എന്നിവർ സംസാരിച്ചു.