തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി: കാട്ടാന ഷോക്കേറ്റു ചരിഞ്ഞു

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി: കാട്ടാന ഷോക്കേറ്റു ചരിഞ്ഞു

പനമരം: പനമരം നീര്‍വാരം അമ്മാനിയില്‍ കാട്ടുകൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കാട്ടാനയുടെ ജഡമുള്ളത്. വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റാണ് ആന ചരിഞ്ഞത്. സമീപത്തുള്ള തെങ്ങ് മറിച്ചിടാന്‍ ശ്രമിക്കവേ തെങ്ങ് വൈദ്യുതി ലൈനില്‍ വീഴുകയും അതില്‍ നിന്ന് ആനക്ക് ഷോക്കേല്‍ക്കുകയുമായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.