ഭാര്യ വെട്ടാൻ ശ്രമിച്ചത് തടഞ്ഞു, ഭാര്യ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി


ഭാര്യ വെട്ടാൻ ശ്രമിച്ചത് തടഞ്ഞു, ഭാര്യ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി


മലപ്പുറം: മലപ്പുറം വണ്ടൂർ നടുവത്ത് ഭാര്യ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. വരിച്ചാലിൽ സൽമത്ത് ആണ് മരിച്ചത്. 52  വയസായിരുന്നു. ഇവരെ വെട്ടി കൊലപ്പെടുത്തിയ മരുമകൻ സമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളെ വെട്ടാൻ ശ്രമിക്കുന്നത് തടയുമ്പോഴാണ് സൽമത്തിന് വെട്ടേറ്റത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.