ഓൺലൈൻ തട്ടിപ്പ്; ചാലാട്, കതിരൂർ സ്വദേശികൾക്ക് പണം നഷ്ടമായി

ഓൺലൈൻ തട്ടിപ്പ്; ചാലാട്, കതിരൂർ സ്വദേശികൾക്ക് പണം നഷ്ടമായി




ചാലാട് സ്വദേശിക്ക് 96,000 രൂപ നഷ്ടപ്പെട്ടു. സ്വന്തം ഫ്ലാറ്റ് ലീസിന് നൽകുന്നതിന് പരസ്യം നൽകിയ പരാതിക്കാരനെ പ്രതി ബന്ധപ്പെടുകയും തന്റെ കയ്യിൽ മിലിറ്ററി കാർഡാണ് ഉള്ളതെന്നും പേയ്‌മെന്റ് ചെയ്യാൻ ആദ്യം പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നും ഒരു തുക അയക്കണമെന്നും എങ്കിലേ തനിക്ക് പേയ്‌മെന്റ് ചെയ്യാൻ പറ്റൂ എന്നും പറഞ്ഞ് പരാതിക്കാരനെക്കൊണ്ട് പണം നിക്ഷേപിപ്പിച്ചാണ് തട്ടിപ്പിനിരയാക്കിയത്.

മറ്റൊരു പരാതിയിൽ കതിരൂർ സ്വദേശിയായ യുവതിക്ക് 93000 രൂപ നഷ്ടപ്പെട്ടു. ഇൻസ്റ്റഗ്രാം കണ്ട പരസ്യത്തിൽ നിന്നും ഓൺലൈൻ ലോൺ ലഭിക്കുന്നതിന് ബന്ധപ്പെട്ട പരാതിക്കാരിയെക്കൊണ്ട് സർവീസ് ചാർജ് പ്രോസസ്സിങ് ചാർജ് തുടങ്ങിയ ഇനങ്ങളെന്ന് പറഞ്ഞു പണം നിക്ഷേപിപ്പിച്ചാണ് കബളിപ്പിച്ചത്.

എസ് ബി ഐ യോനോ റിവാർഡ് പോയിന്റ് റെഡീം ചെയ്യുന്നതിനായി ഫോണിൽ ടെക്സ്റ്റ്‌ മെസ്സേജായി വന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ,ഒ ടി പി നൽകിയതിൽ പേരളശ്ശേരി സ്വദേശിക്ക് 3320 രൂപയും നഷ്ടപ്പെട്ടു.

ഇൻസ്റ്റഗ്രാം , ടെലിഗ്രാം , ഫേസ്ബുക്ക് വാട്സ്ആപ്പ് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ പറ്റി ജാഗ്രത പുലർത്തേണ്ടതും കസ്റ്റമർ കെയർ നമ്പർ ഗൂഗിൾ സെർച്ച് ചെയ്ത് വിളിക്കുകയോ അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയോ, ലിങ്കിൽ കയറാൻ ആവശ്യപ്പടുകയോ ചെയ്താൽ അത്തരം പ്രവർത്തികളിൽ ഏർപ്പെടാൻ പാടില്ലാത്തതും, ആരും തന്നെ വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകുകയോ ചെയ്യരുത്.

ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് കംപ്ലയിന്റ് റജിസ്റ്റർ ചെയ്യാവുന്നതാണ് അല്ലെകിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകുക