ക്ഷേത്ര എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു: സംഭവം വൈക്കത്ത്

ക്ഷേത്ര എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു: സംഭവം വൈക്കത്ത്വൈക്കം: ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടി കൊന്നു. വൈക്കം ടി.വി. പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച്‌ നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയാണ് രണ്ടാം പാപ്പാനായ കോട്ടയം പുതുപ്പള്ളി സ്വദേശി അരവിന്ദിനെ ആന ചവിട്ടിയത്. രുതരമായി പരിക്കേറ്റ അദ്ദേഹത്തെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വൈക്കം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ബുധനാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. വിളക്ക് എഴുന്നള്ളിപ്പിനിടെ ക്ഷേത്ര പരിസരത്ത് വെച്ച്‌ ഇടഞ്ഞ തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് അരവിന്ദിനെ ചവിട്ടിയത്. ഒരു മാസം മുമ്പാണ് അരവിന്ദ് കുഞ്ഞുലക്ഷ്മി എന്ന ആനയുടെ രണ്ടാം പാപ്പാനായി ജോലിക്ക് കയറിയത്.