ഓൺലൈൻ തട്ടിപ്പ്:കണ്ണൂർ സ്വദേശിയായ യുവതിയിൽനിന്ന്‌ 1,80,000 രൂപ തട്ടിയ കേസിൽ യുവാവ് കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ

ഓൺലൈൻ തട്ടിപ്പ്:കണ്ണൂർ സ്വദേശിയായ യുവതിയിൽനിന്ന്‌ 1,80,000 രൂപ തട്ടിയ കേസിൽ യുവാവ്  കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ 

 

കണ്ണൂർ : ഓൺലൈൻ തട്ടിപ്പിലൂടെ കണ്ണൂർ സ്വദേശിയായ യുവതിയിൽനിന്ന്‌ 1,80,000 രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കാസർകോട് സ്വദേശി അബ്ദുൾ സമദാ (36)ണ് വിമാനത്താവളത്തിൽ കണ്ണൂർ സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്.

സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയോട് ഓൺലൈൻ ഇ-കൊമേഴ്സ് നടത്തി ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. യുവതിയുടെ പരാതിയിൽ സൈബർ പോലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് പ്രതിയെ പിടികൂടിയത്.
തട്ടിപ്പ് നടത്തിയ ശേഷം വിദേശത്തേക്ക് കടന്ന ഇയാൾ തിങ്കളാഴ്ച രാത്രി മുംബൈ വിമാനത്താവളം വഴി നാട്ടിലേക്ക് വരുന്നുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യനീക്കത്തിലാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ അബ്ദുൾ സമദിനെ റിമാൻഡ് ചെയ്തു