ബാലവിവാഹത്തില്‍ നിന്ന് കുടുംബം പിന്‍മാറി, പത്താം ക്ലാസുകാരിയെ 32-കാരൻ കഴുത്തറുത്ത് കൊന്നു

ബാലവിവാഹത്തില്‍ നിന്ന് കുടുംബം പിന്‍മാറി, പത്താം ക്ലാസുകാരിയെ 32-കാരൻ കഴുത്തറുത്ത് കൊന്നു


ബംഗളൂരു:പത്താം ക്ലാസുകാരിയെ 32-കാരൻ കഴുത്തറുത്ത് കൊന്നു.കർണാടകയിലെ മടിക്കേരിയിൽ ആണ് സംഭവം പെൺകുട്ടിയുടെ തല എടുത്ത ശേഷം പ്രതി  രക്ഷപ്പെട്ടു.പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശ് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.ശൈശവ വിവാഹത്തിനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു.വിവാഹ നിശ്ചയ ചടങ്ങ് തടഞ്ഞു.തുടർന്ന് വിവാഹത്തിൽനിന്ന് ഇരുകുടുംബങ്ങളും പിന്മാറി.ഇതിൽ പ്രകോപിതനായി പ്രകാശ് പെൺകുട്ടിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.പ്രകാശ് ഒളിവിലാണ്, ഇയാൾക്കായി തെരച്ചിൽ തുടരുന്നു