ഉഷ്ണതരംഗ സാദ്ധ്യത :സംസ്ഥാനത്ത് മദ്‌റസകള്‍ക്ക് മെയ് 6 വരെ അവധി

ഉഷ്ണതരംഗ സാദ്ധ്യത :സംസ്ഥാനത്ത്  മദ്‌റസകള്‍ക്ക് മെയ് 6 വരെ അവധി
മലപ്പുറം : ചൂട് ക്രമാതീതമായി ഉയരുകയും
ഉഷ്ണതരംഗ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിൻ്റെയും അടിസ്ഥാനത്തിൽ മെയ് 6 വരെ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും അടച്ചിടാനുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിലുള്ള മദ്റസകൾക്ക് മെയ് 6 കൂടിയ ദിവസങ്ങളിൽ അവധി ആയിരിക്കുമന്ന് എസ്.കെ.ഐ.എം.വി. ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ല‌ിയാർ അറിയിച്ചു.