റിയാദിലെ റസ്റ്റോറന്റിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ 75 പേരിൽ ഒരാൾ മരിച്ചു; റസ്റ്റോറന്റിന്റെ എല്ലാ ശാഖകളും അടപ്പിച്ചതായി റിയാദ് നഗരസഭ

റിയാദിലെ റസ്റ്റോറന്റിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ 75 പേരിൽ ഒരാൾ മരിച്ചു; റസ്റ്റോറന്റിന്റെ എല്ലാ ശാഖകളും അടപ്പിച്ചതായി റിയാദ് നഗരസഭ

 
റിയാദിലെ റെസ്റ്റോറൻ്റിൻ്റെ എല്ലാ ശാഖകളും താത്കാലികമായി അടച്ചതായി റിയാദ് നഗരസഭ അറിയിച്ചു. സ്ഥാപനത്തിന് കീഴിലെ എല്ലാ ശാഖകളിലെയും ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ച് നടപടികൾ പൂർത്തിയാക്കിയ ശേഷമേ തുറക്കുകയുള്ളൂ. അതേസമയം ആറു വിദേശികളടക്കം 75 പേർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായതും പുതിയതായി റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിലഗുരുതരമായി ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. 20 പേർ ഐസിയുവിലാണ്. 11 പേരെ റൂമുകളിലേക്ക് മാറ്റി. 43 പേർ ആശുപത്രിവിട്ടു. എല്ലാവർക്കും വിഷബാധയേറ്റത് ഒരേ സ്ഥലത്ത് നിന്നാണ്. ഏപ്രിൽ 25ന് വ്യാഴാഴ്‌ചയാണ് റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് വിഷബാധ റിപ്പോർട്ട് ചെയ്‌തത്. ആശുപത്രിയിൽ നിന്ന് മെഡിക്കൽ റിപ്പോർട്ട് ലഭിച്ചശേഷം സ്ഥാപനം അടക്കേണ്ട പിഴ സംബന്ധിച്ച് നടപടികൾ പൂർത്തിയാക്കും. റിയാദിലെയും അൽഖർജിലെയും സ്ഥാപനത്തിൻ്റെ മുഴുവൻ കേന്ദ്രങ്ങളും അടച്ചിട്ടുണ്ട്. റിയാദ് ഗവർണർ വിഷയം നിരീക്ഷിക്കുന്നുണ്ടെന്നും നടപടികൾ വേഗത്തിലാക്കുമെന്നും നഗരസഭ അറിയിച്ചു. ഇതോടെ നഗരത്തിലെ എല്ലാ റെസ്റ്റോറന്റുകളിലും പരിശോധന ശക്തമായി.