വിവാഹ വീട്ടില്‍ ഭക്ഷണം വിളമ്പുകയായിരുന്ന യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

വിവാഹ വീട്ടില്‍ ഭക്ഷണം വിളമ്പുകയായിരുന്ന യുവാവ് കുഴഞ്ഞ് വീണ് മരിച്ചു


കോഴിക്കോട്: വിവാഹ വീട്ടില്‍ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഇരിങ്ങത്ത് നരക്കോട് റോഡിന് സമീപവത്തെ വിളക്കുപുറത്ത് താമസിക്കുന്ന പയ്യോളി മരച്ചാലില്‍ സിറാജ് (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു ദാരുണ മരണം. തന്‍റെ അയല്‍വീട്ടില്‍ വിവാഹത്തോടനുബന്ധിച്ച് ഉച്ചഭക്ഷണം വിളമ്പുകയായിരുന്നു സിറാജ്. അതിനിടയില്‍ അസ്വസ്ഥത അനുഭവപ്പെടുകയും ഉടനെ കുഴഞ്ഞ് വീഴുകയുമായിരുന്നു.

വിവാഹ വീട്ടില്‍ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ സിറാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഫസിലയാണ് (ചേനോളി) സിറാജിന്റെ ഭാര്യ. മക്കള്‍: മുഹമ്മദ് ഹിദാഷ് അമന്‍, ആയിഷ സൂബിയ, സറിയ മറിയം ബീവി. പിതാവ്: അമ്മാട്ടി. മാതാവ്: കുഞ്ഞിബി. സഹോദരങ്ങള്‍: ഷംനാസ്, നജ്മുദ്ദീന്‍.