സീതി സാഹിബ്‌ എക്സലൻസി അവാർഡ് സമ്മിറ്റ് നടത്തി

സീതി സാഹിബ്‌ എക്സലൻസി അവാർഡ് സമ്മിറ്റ് നടത്തി
ഇരിട്ടി : എംഎസ്എഫ്  നല്ലൂർ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ  എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സീതി സാഹിബ്‌ എക്സലൻസി അവാർഡ് നൽകി അനുമോദിച്ചു. അനുമോദന സംഗമം മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ വെച്ച് നല്ലൂർ സീതി സാഹിബ്‌ ട്യൂഷൻ സെന്ററിൽ വർഷങ്ങളായി സൗജന്യ സേവനം നിർവഹിക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ പി.സി ഷംനാസ് മാസ്റ്ററെ ആദരിച്ചു.മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ നസീർ നല്ലൂർ, എം. എസ്. എഫ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ. പി റംഷാദ്, എം. എസ്. എഫ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ഇ.കെ ശഫാഫ്, വിജന ടീച്ചർ,എം. എസ്. എഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷമൽ വമ്പൻ,മുസ്‌ലിം ലീഗ് ശാഖ ഭാരവഹികളായ സലാം, ഇസ്ഹാഖ്, ഷമീർ തുടങ്ങിയവർ സംസാരിച്ചു. നൗഷാദ്, സാലിഹ്, സജീർ , എം. എസ്. എഫ് നല്ലൂർ ശാഖ ഭാരവാഹികളായ സിനാൻ കെ.വി, റാഫി എ. കെ, മിസ്ഹബ് ടി.പി, സിനാൻ ടി കെ, മർവാൻ തുടങ്ങിയവർ നേതൃത്വം നൽകി.