ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ ‘മറികൊത്തല്‍’ വഴിപാട്; ഇരിക്കൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രം നടത്തി മോഹന്‍ലാല്‍


ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ ‘മറികൊത്തല്‍’ വഴിപാട്; ഇരിക്കൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രം   നടത്തി മോഹന്‍ലാല്‍


 ഇരിക്കൂര്‍ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രം സന്ദര്‍ശിച്ച് മോഹന്‍ലാല്‍. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയാണ് മോഹന്‍ലാല്‍ മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. വിവിധ പരിപാടികള്‍ക്കായി കണ്ണൂരില്‍ എത്തിയതായിരുന്നു താരം.

മാമാനിക്കുന്ന് ക്ഷേത്രത്തിലെ പ്രശസ്തമായ ‘മറികൊത്തല്‍’ എന്ന വഴിപാട് കഴിച്ച ശേഷമാണ് ക്ഷേത്രത്തില്‍ നിന്നും മോഹന്‍ലാല്‍ മടങ്ങിയത്. ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ ചെയ്യുന്ന ചടങ്ങാണ് മാറികൊത്തല്‍. നാളീകേരം കൊത്തിയുടക്കുന്ന ചടങ്ങാണ് മറികൊത്തല്‍.


ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറും ഭാരവാഹികളും ജീവനക്കാരും നാട്ടുകാരും മോഹന്‍ലാലിനൊപ്പം ക്ഷേത്ര ദര്‍ശന സമയത്ത് ഒപ്പമുണ്ടായിരുന്നു. അതേസമയം, തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് മോഹന്‍ലാല്‍. എല്‍360 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമയി നല്‍കിയിരിക്കുന്ന പേര്.

ശോഭനയാണ് ചിത്രത്തില്‍ നായിക. ചിത്രം രജപുത്ര രഞ്ജിത്താണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ അടുത്തിടെ കഴിഞ്ഞിരുന്നു. മോഹന്‍ലാലിന്റെ 360-ാം സിനിമയില്‍ ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറായാണ് താരം വേഷമിടുക.