പേരാവൂർ കുനിത്തല സ്വദേശിക്ക് ബി.എസ്.സി ഇലക്ട്രോണിക്സിൽ രണ്ടാം റാങ്ക്

പേരാവൂർ കുനിത്തല സ്വദേശിക്ക് ബി.എസ്.സി ഇലക്ട്രോണിക്സിൽ രണ്ടാം റാങ്ക്


പേരാവൂർ: കണ്ണൂർ യൂണിവേഴ്സിറ്റി ബി.എസ്.സി ഇലക്ട്രോണിക്സ് പരീക്ഷയിൽ പേരാവൂർ കുനിത്തല സ്വദേശി നന്ദു കൃഷ്ണക്ക് രണ്ടാം റാങ്ക്. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് നേടിയ നന്ദു പ്ലസ്ട പരീക്ഷയിൽ 86.58 ശതമാനം മാർക്കും നേടിയിരുന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ ഡ്രൈവർ മാണിയത്ത് മനോജിന്റെയും ഹൈവിഷൻ ചാനൽ ജീവനക്കാരി സവിതയുടെയും മകനാണ്. മാനന്തവാടി ഗവ.കോളേജ് വിദ്യാർത്ഥിയാണ് നന്ദു കൃഷ്ണ. സഹോദരി കൃഷ്ണേന്ദു പേരാവൂർ സെയ്ന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ട്രു വിദ്യാർത്ഥിനിയാണ്.