വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; മൂന്ന് പേര്‍ മരിച്ചു

വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; മൂന്ന് പേര്‍ മരിച്ചു


വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് കഴിച്ച ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് പേര്‍ മരിച്ചു. രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലാണ് സംഭവം. 22 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രിയായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്. ബാബു(50), അമിയ ദേവി(35), മസ്രു(40) എന്നിവരാണ് മരിച്ചത്. നൂറോളം പേരാണ് വിവാഹ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങിയതിന് ശേഷം പലര്‍ക്കും ശാരീരിക പ്രയാസങ്ങള്‍ നേരിടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

ഭക്ഷണസാമ്പിളുകള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചതായി ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ശങ്കര്‍ ബാംനിയ പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാവും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ആശുപത്രിയില്‍ ചികിത്സയിലുള്ള 22 പേരുടെ ആരോഗ്യനിലയില്‍ ആശങ്കകളില്ലെന്നാണ് വിവരം.