പനമരം നീർവാരത്ത് മരത്തില്‍ നിന്നുംവീണ് യുവാവ് മരിച്ചു


പനമരം നീർവാരത്ത് മരത്തില്‍ നിന്നുംവീണ് യുവാവ് മരിച്ചു 

 

പനമരം : നീര്‍വാരം ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പരിസരത്തെ മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ യുവാവ് മരത്തില്‍ നിന്നും വീണ് മരിച്ചു. നിലമ്പൂര്‍ വഴിക്കടവ് കൊമ്പഴക്കുഴിയില്‍ റാഫി (34) ആണ് മരിച്ചത്.

 

ബുധനാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു സംഭവം. സ്‌കൂളിന്റെ ചുറ്റുമതില്‍ നിര്‍മാണത്തിനായെത്തിയ തൊഴിലാളിയായിരുന്നു റാഫി. പണി കഴിഞ്ഞശേഷം സ്കൂൾ അധികൃതരുടെ അഭ്യർത്ഥന പ്രകാരം കുട്ടികള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്ന ചാഞ്ഞു കിടക്കുന്ന മരക്കൊമ്പുകൾ മറ്റ് തൊഴിലാളികളോടൊപ്പം മുറിച്ച് നീക്കുന്നതിനിടെയായിരുന്നു അപകടം.

 

ഉണങ്ങിയ കൊമ്പില്‍ ചവിട്ടിയപ്പോള്‍ കൊമ്പൊടിഞ്ഞ് റാഫി താഴെ വീഴുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. ഉടന്‍ മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.