സംശയ രോഗം': ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊന്നു; യുവാവിന് ജീവപര്യന്തം


'സംശയ രോഗം': ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊന്നു; യുവാവിന് ജീവപര്യന്തം


കോഴിക്കോട്: സംശയവും കുടുംബപ്രശ്നങ്ങളും മൂലം ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവിനെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ച് കോടതി. രാമനാട്ടുകര കോടമ്പുഴ ചാത്തന്‍പറമ്പില്‍ പുള്ളിത്തൊടി വീട്ടില്‍ ലിജേഷി(38)നെയാണ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജ് മോഹന കൃഷ്ണന്‍ ശിക്ഷിച്ചത്. ഇവരുടെ അഞ്ചും ഏഴും വയസുള്ള കുട്ടികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

2023 ഫെബ്രുവരി രണ്ടിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭാര്യയുമായി ഫോണിലൂടെ വഴക്കടിച്ച ശേഷം രാത്രിയോടെ വീട്ടിലെത്തി കത്രിക ഉപയോഗിച്ച് കഴുത്തില്‍ ഉള്‍പ്പെടെ കുത്തുകയായിരുന്നു. ഫറോക്ക് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്റ്റേഷന്‍ ഓഫീസര്‍ കൃഷ്ണനാണ് കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍, അഡ്വ. രശ്മി റാം എന്നിവര്‍ ഹാജരായി.