പള്ളിയിലേക്ക് പോകാൻ വേണ്ടി റോഡ് മുറിച്ചു കടന്നപ്പോൾ അപകടം; പ്രവാസി മലയാളി മരിച്ചു


പള്ളിയിലേക്ക് പോകാൻ വേണ്ടി റോഡ് മുറിച്ചു കടന്നപ്പോൾ അപകടം; പ്രവാസി മലയാളി മരിച്ചു


റിയാദ്: സൗദിയിലെ ത്വാഇഫിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽബാഹ മന്ദക് നസ്ബയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചുണ്ടായ അപകടത്തെ തുടർന്ന് മലപ്പുറം സ്വദേശി നിര്യാതനായി. 

യൂണിവേഴ്‌സിറ്റിക്കടുത്ത് ചെട്ടിയാർമാട് പറമ്പിൽ അബ്ദുൽ റഷീദ് (43) ആണ് ചൊവ്വാഴ്ചയുണ്ടായ റോഡപടകത്തിൽ മരിച്ചത്. അൽബാഹയിലെ മന്ദക് നസ്ബയിൽ വർഷങ്ങളായി മിനി മാർക്കറ്റ് നടത്തിവരുകയായിരുന്നു ഇദ്ദേഹം. നമസ്കാര സമയമായപ്പോൾ കടയടച്ച് പള്ളിയിലേക്ക് പോകാൻ വേണ്ടി റോഡ് മുറിച്ചു കടന്നപ്പോഴാണ് അപകടം സംഭവിച്ചത്. ചെട്ടിയാർമാട് പറമ്പിൽ അസൈനാർ ആണ് റഷീദിന്റെ പിതാവ്. മാതാവ്: ആയിഷ ബീവി, ഭാര്യ: റസീന, മക്കൾ: മുഹമ്മദ് സിനാൻ, ഷിയാൻ, ആല ഫാത്തിമ, സഹാൻ ഹയിം, സഹോദരങ്ങൾ: അൻസാർ, ബുഷ്‌റ.