ഉളിക്കൽ കോക്കാട് പൊയ്യൂർക്കരിയിൽ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു

ഉളിക്കൽ കോക്കാട് പൊയ്യൂർക്കരിയിൽ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ  വൈദ്യുതി പോസ്റ്റ്  ഇടിച്ചു തകർത്തു 

ഉളിക്കൽ :  കോക്കാട് പൊയ്യൂർക്കരിയിൽ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ ഇലട്രിക്ക് പോസ്റ്റ് ഇടിച്ചു തകർത്തു. വാഹനത്തിൽ ഉണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 7. 45 ഓടെയാണ് അപകടം ഉണ്ടായത് .  കോക്കാട് ഭാഗത്തുനിന്ന് പരിക്കളം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ ആണ് നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ചത്.  റോഡിലേക്ക് വൈദ്യുതി പോസ്റ്റ്  പൊട്ടിവീണതോടെ മേഖലയിലെ വൈദ്യുതി ബന്ധം മണിക്കൂറുകളോളം നിലച്ചു.