അന്തരിച്ച മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഖബറടക്കം തിരുവല്ലയിലെ സഭാ ആസ്ഥാനത്ത്

അന്തരിച്ച മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഖബറടക്കം തിരുവല്ലയിലെ സഭാ ആസ്ഥാനത്ത്

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ ഖബറടക്കം തിരുവല്ല കുറ്റപ്പുഴയിലെ സഭ ആസ്ഥാനത്ത് നടത്തും. എട്ടു മുതൽ പത്തു ദിവസത്തിനുള്ളിലാകും ചടങ്ങ്. ഭൗതികശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന തീയതി നാളെ അറിയാം. പുതിയ മെത്രാപ്പൊലീത്തയെ തെരെഞ്ഞടുക്കും വരെ താത്കാലിക ഭരണ ചുമതല ഒൻപത് അംഗ ബിഷപ്പ് കൗൺസിലിനായിരിക്കും. സാമുവേൽ മോർ തിയൊഫിലോസ് എപ്പിസ്‌കോപ്പ ഇതിനു നേതൃത്വം വഹിക്കും.