ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ ഉൾപ്പടെ മുഴുവൻ ആൾക്കാരെയും വിട്ടയച്ചെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ ഉൾപ്പടെ മുഴുവൻ ആൾക്കാരെയും വിട്ടയച്ചെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം



ഡൽഹി: ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ ഉൾപ്പടെയുള്ള എല്ലാവരെയും വിട്ടയച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം. 17 ഇന്ത്യക്കാർ ഉൾപ്പടെ 24 പേരാണ് കപ്പലിലുണ്ടായിരുന്നത്. മലയാളിയായ ആൻ ടെസയെ ഇതിന് മുൻപ് തന്നെ മോചിച്ചിരുന്നു. മാനുഷിക പരിഗണന മുൻനിർത്തിയാണ് എല്ലാവരെയും മോചിപ്പിക്കാനുളള തീരുമാനമെന്നും കപ്പലിലെ ക്യാപ്റ്റൻ്റെ തീരുമാന പ്രകാരം ഇവർക്ക് സ്വന്തം രാജ്യത്തിലേക്ക് മടങ്ങാമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അമീർ അബ്ദുള്ളാഹി അറിയിച്ചു. എസ്തോണിയൻ വിദേശകാര്യമന്ത്രി മർഗസ് ത്സാഖ്നയുമായി സംഘടിപ്പിച്ച ഫോൺ സംഭാഷണത്തിനിടെയാണ് കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ച കാര്യം അബ്ദുള്ളാഹി അറിയിച്ചത്. ഒരു എസ്തോണിയൻ പൗരനും കപ്പലിൽ ഉണ്ടായിരുന്നു.