സൽമാൻ നിസാർ കണ്ണൂരിനെ നയിക്കും

സൽമാൻ നിസാർ കണ്ണൂരിനെ നയിക്കും

തിരുവനന്തപുരത്ത് നടക്കുന്ന കെ സി എ സ്റ്റേറ്റ് T20 ലീഗ് എൻ എസ് കെ ട്രോഫിക്കുള്ള കണ്ണൂർ ജില്ല ടീമിനെ രഞ്ജി ട്രോഫി താരം സൽമാൻ നിസാർ നയിക്കും.പതിനാല് ജില്ലകളും കമ്പൈന്ഡ് ഡിസ്ട്രിക്ട് ടീമും അടക്കം പതിനഞ്ച് ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെൻറ്റിൽ ഗ്രൂപ്പ് ബി യിലാണ് കണ്ണൂർ.കണ്ണൂർ മെയ് 13 ന് തിരുവനന്തപുരവുമായും 14 ന് കോട്ടയുവുമായും 15 ന് വയനാടുമായും 16 ന് കമ്പൈന്ഡ് ഡിസ്ട്രിക്ടുമായും ഏറ്റുമുട്ടും.

മറ്റ് ടീമംഗങ്ങൾ :
വരുൺ നായനാർ, എം പി ശ്രീരൂപ്,ഒമർ അബൂബക്കർ,സംഗീത് സാഗർ,ഇ പി വൈഷ്ണവ്, പി.നീരജ്,ധീരജ് പ്രേം,രാഹുൽ ശശി,പി പി ബദ്ദറുദ്ദീൻ, അർജുൻ സുരേഷ്,തേജസ് വിവേക്,അഖ്വീൽ നൗഷർ,സി ടി കെ നസീൽ, ഷബിൻ ഷാദ്

റിസർവുകൾ : ഇ.സി അഭിനന്ദ്,മുഹമ്മദ് സജീർ,പാർഥിവ് ജയേഷ്,നന്ദു കൃഷ്ണ

പരിശീലകൻ: ദിജു ദാസ്