എം ഡി എം എ യുമായി രണ്ടുപേർ പിടിയിൽ

എം ഡി എം എ യുമായി രണ്ടുപേർ പിടിയിൽ
 

തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു പേർ പിടിയിൽ. തളിപ്പറമ്പ്
അള്ളാംകുളത്തെ പി.എ.ഷമ്മാസ്(23), സീതീസാഹിബ് ഹയര്‍ സെക്കൻ്ററി സ്‌ക്കൂളിന് സമീപം കുണ്ടൻകുഴിയിലെ കെ.മുനീബ്(34) എന്നിവരെയാണ്എസ്.ഐ.പി.റഫീഖും സംഘവും അറസ്റ്റു ചെയ്തത്.
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐപിഎസിൻ്റെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ
സഹായത്തോടെ കരിമ്പത്ത് വെച്ചാണ് 0.700 ഗ്രാം എം.ഡി.എം.എയുമായി പ്രതികൾ അറസ്റ്റിലായത്.പട്രോളിംഗിനിടെ ഇന്നലെ വൈകുന്നേരം 5.30 മണിയോടെ പ്രതികൾ സഞ്ചരിച്ച കെ.എല്‍. 59. ക്യു-6906 നമ്പര്‍ സ്‌കൂട്ടർ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻ്റ് ചെയ്തു.