യൂസഫലിയുടെ അതിഥിയായി രജനികാന്ത്, അബുദാബിയിൽ റോള്‍സ് റോയ്‌സിൽ കറക്കം; വീഡിയോ വൈറൽ

യൂസഫലിയുടെ അതിഥിയായി രജനികാന്ത്, അബുദാബിയിൽ റോള്‍സ് റോയ്‌സിൽ കറക്കം; വീഡിയോ വൈറൽ
രജിനികാന്തും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ എംഎ യൂസഫലിയും ചേര്‍ന്നുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. തന്റെ പുതിയ സിനിമയായ ‘വേട്ടയാന്റെ’ ഷൂട്ടിങ്ങിനുശേഷം യുഎഇയിലെത്തിയപ്പോഴാണ് എം.എ. യൂസഫലിയുടെ വസതിയിലെത്തി രജനികാന്ത് സന്ദർശിച്ചത്.

അബുദാബിയില്‍ വച്ച് രജിനികാന്ത് യൂസഫലിക്കൊപ്പം റോള്‍സ് റോയ്‌സ് കാറിൽ സഞ്ചരിക്കുന്ന വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. കറുത്ത ടീഷര്‍ട്ട് ധരിച്ച് സാധാരണ വേഷത്തിലാണ് രജിനികാന്ത് എത്തിയത്. യൂസഫലിയാണ് കാർ ഓടിക്കുന്നത്. യൂസഫലിയുടെ വീട്ടില്‍ ഏറെ നേരം ചിലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.

Style Samrat #SuperstarRajinikanth with with Chief executive officer, Lulu group Abu Dhabi UAE

Marana mass entryPaaaaaaaaaa

Thalaivaaaaaaaaaa

Like a movie scene
#Vettaiyan | #Rajinikanth | #VettaiyanFromOctober | #Hukum | #CoolieDisco | #CoolieTitleTeaser |… pic.twitter.com/K2nTMDcEyf

— Suresh Balaji (@surbalu) May 20, 2024

യൂസഫലി രജിനീകാന്തുമായി സഹകരിച്ചുള്ള വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. യൂസഫലിയുമായി പുതിയ സംരംഭം തുടങ്ങാന്‍ രജിനിക്ക് താല്പര്യമുണ്ടെനനാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ യൂസഫലി ചെന്നൈയിലെത്തിയപ്പോള്‍ രജിനികാന്തിനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു.

യൂസഫലിയെക്കൂടാതെ ലുലു ഗ്രൂപ്പ് സിഒഒ സൈഫീ രൂപവാലയെയും രജിനികാന്ത് സന്ദര്‍ശിച്ചു. രജിനികാന്തുമായുള്ള ചിത്രം സൈഫീ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഒരേയൊരു ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറായ തലൈവറെ കാണാൻ അവിശ്വസനീയമായ അവസരം ലഭിച്ചതില്‍ ത്രിലില്ലാണ് താനെന്ന് സൈഫീ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

രജിനികാന്തിന്റെ പുതിയ ചിത്രമായ ‘വേട്ടയാൻ’ ഒക്ടോബറിലാണ് റിലീസ് ചെയ്യുന്നത്. അബുദാബിയിൽനിന്നു തിരിച്ചുവന്നശേഷം ലോകേഷ് കനകരാജിന്റെ ‘കൂലി’ എന്ന ചിത്രത്തിലാണു രജിനി ജോയിൻ ചെയ്യുക. രജിനികാന്തിന്റെ 171-ാം ചിത്രമാണ് ‘കൂലി’.