മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധി: മുസ്ലിം ലീഗ് പ്രതിഷേധം, കളക്ടറേറ്റുകളിലേക്ക് മാര്‍ച്ച്

മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധി: മുസ്ലിം ലീഗ് പ്രതിഷേധം, കളക്ടറേറ്റുകളിലേക്ക് മാര്‍ച്ച്

മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ്. മലബാറിലെ ആറ് ജില്ലകളിലെ കളക്ടറേറ്റുകളിലേക്കാണ് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്.

പ്ലസ് വണ്‍ അപേക്ഷകരിലും കുറവാണ് മലബാറിലെ സീറ്റുകളുടെ എണ്ണമെന്നതാണ് പ്രതിസന്ധിക്ക് കാരണം. വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആശങ്കയിലായിരുന്നു. പ്ലസ് വണ്‍ അപേക്ഷകരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്താണ്. സംസ്ഥാനത്ത് ലഭിച്ച അപേക്ഷകളില്‍ പകുതിയില്‍ അധികവും മലബാറില്‍ നിന്നാണ്.