അച്ചടക്ക ലംഘനത്തിന് കോഴിക്കോട് കോൺഗ്രസിൽ നടപടി; കെപിസിസി അംഗത്തെ പുറത്താക്കി

അച്ചടക്ക ലംഘനത്തിന് കോഴിക്കോട് കോൺഗ്രസിൽ നടപടി; കെപിസിസി അംഗത്തെ പുറത്താക്കി

കോഴിക്കോട്: കെപിസിസി അംഗം കെ വി സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരെ പ്രവർത്തിച്ചതായി പരാതി ഉയർന്നിരുന്നു. ഇദ്ദേഹത്തിനെതിരെ ഉൾപ്പെടെയാണ് കെപിസിസി നേതൃയോഗത്തിൽ എം കെ രാഘവൻ വിമർശനം ഉയർത്തിയത്. കോൺഗ്രസിൽ നിന്ന് നേരത്തെ സുബ്രഹ്മണ്യൻ രാജിവെച്ചിരുന്നു എന്നാണ് വിവരം