ഹൃദയാഘാതം: ഇരിക്കൂർ സ്വദേശി സലാലയിൽ നിര്യാതനായി


ഹൃദയാഘാതം: ഇരിക്കൂർ സ്വദേശി സലാലയിൽ നിര്യാതനായി


Heart attack: A native of Irkur passed away in Salala


സലാല: കണ്ണൂർ  ഇരിട്ടി സ്വദേശി കെ.വി അസ്‌ലം ( 51) സലാലയിൽ നിര്യാതനായി. താമസ സ്ഥലത്ത് വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു. ഇരിക്കൂരിലെ കിണാക്കുൽ വയൽപാത്ത് കുടുംബാഗമാണ്.

ഏതാണ്ട് രണ്ട് മാസം മുമ്പ് സലാലയിൽ എത്തിയ ഇദ്ദേഹം ഇവിടെ ചെറിയ കച്ചവടം നടത്തി വരികയായിരുന്നു. നേരത്തെ സൊഹാർ, മസ്‌യൂന, ദുഖം ഭാഗങ്ങളിൽ ഉണ്ടായിരുന്നു. മ്യതദേഹം സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്