കിണർ വൃത്തിയാക്കുന്നതിനിടെ മദ്റസ അധ്യാപകൻ കിണറിൽ വീണ് മരിച്ചു

കിണർ വൃത്തിയാക്കുന്നതിനിടെ മദ്റസ അധ്യാപകൻ കിണറിൽ വീണ് മരിച്ചു


മട്ടന്നൂർ: കിണർ വൃത്തിയാക്കുന്നതിനിടെ മദ്റസ അധ്യാപകൻ കിണറിൽ വീണ് മരിച്ചു. മലപ്പുറം താവന്നൂർ സ്വദേശി അബ്ദുദുറഹിമാൻ മുസ്ല്യാർ (54) ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ മട്ടന്നൂർ എളമ്പാറയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ താഴ്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നാലാങ്കേരി ഇസ്സത്തുൽ ഇസ്ലാം മദ്റസ അധ്യാപകനാണ്. ഭാര്യ: റസിയ. മക്കൾ: അൻസാഫ്, അഫ്‌സൽ, ഹന്നത്ത്, മുഫ്ലിഹ. മൃതദേഹം ഇന്ന് (ബുധൻ) രാവിലെ 11 മണിയോടെ നാലാങ്കേരി മദ്റസയിൽ പൊതുദർശനത്തിന് ശേഷം മലപ്പുറത്തേക്ക് കൊണ്ടുപോകും