കല്പറ്റ : കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്ഷകന് മരിച്ചു. നടവയല്‍ ചീരവയല്‍ പുലയംപറമ്പില്‍ ബെന്നി (56) ആണ് മരിച്ചത്.
കഴിഞ്ഞയാഴ്ച പുലര്‍ച്ചെ ചീരവയലിലെ വീടിനു സമീപത്തെ നെല്‍പാടത്ത് ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് ബെന്നിക്ക് പരിക്കേറ്റത്. കൃഷിയിടത്തില്‍നിന്നും തുരത്താന്‍ ശ്രമിക്കുന്നതിനിടെ കാട്ടാന ബെന്നിക്ക് നേരെ പാഞ്ഞടുക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബെന്നി കാട്ടുപന്നികള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ ഒരുക്കിയ കമ്പിയില്‍ തട്ടി വീഴുകയുമായിരുന്നു. അവിടെനിന്നും വീണ്ടും എഴുന്നേറ്റ് ഓടിയാണ് ബെന്നി കാട്ടാനയില്‍നിന്നും രക്ഷപ്പെട്ടത്. കമ്പി കൊണ്ട് ബെന്നിയുടെ കാലിന് സാരമായി മുറിവേറ്റിരുന്നു.