മാഹി ബൈപ്പാസിൽ നിന്ന് രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി

മാഹി ബൈപ്പാസിൽ നിന്ന് രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി
 
കണ്ണൂർ: കണ്ണൂർ മാഹി ബൈപ്പാസിൽ നിന്നും രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി. ബൈപ്പാസ് കടന്ന് പോകുന്ന ഒളവിലം പാത്തിക്കലാണ് സംഭവം നടന്നത്. പിന്നാലെ നാട്ടുകാർ ചേർന്ന് പെൺകുട്ടികളെ രക്ഷപ്പെടുത്തി. ഇരുവരും തലശേരി ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ ഐസിയുവിൽ ചികിത്സയിലാണ്. പെൺകുട്ടികൾ കോഴിക്കോട് സ്വദേശിനികൾ ആണെന്നാണ് സംശയം