ഇരിട്ടി ഉളിയിലിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമമെന്ന് പരാതി; ആക്രി എടുക്കാൻ വരുന്നവരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

ഇരിട്ടി ഉളിയിലിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമമെന്ന് പരാതി; ആക്രി എടുക്കാൻ വരുന്നവരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

ഇരിട്ടി: ഉളിയിൽ ആവിലാട് നാല് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഉളിയിൽ ആവിലാട്ടെ ഇസ്മായിൽ എന്നവരുടെ നാല് വയസുള്ള മകനെ ആക്രി എടുക്കാൻ വരുന്ന സംഘത്തിലുള്ളവർ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. നാല് വയസുകാരനും സഹോദരിയും റോഡിലൂടെ നടന്നു പോകുമ്പോൾ ആക്രിക്കാർ കുട്ടിയെ കൈപിടിച്ചു വണ്ടിയിലേക്ക് വലിച്ചു കയറ്റാൻ ശ്രമിച്ചതായും കൂടെയുണ്ടായിരുന്ന സഹോദരി ബഹളമുണ്ടാക്കിയപ്പോൾ അവർ പിന്തിരിഞ്ഞതായും കുട്ടികൾ പറയുന്നു. കുട്ടികൾ വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടർന്ന് ആക്രിക്കാരെ നാട്ടുകാർ പിന്തുടർന്ന് പിടിച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.