ഇന്നു മുതല്‍ കേരളത്തില്‍ ശക്തമായ മഴ; 12 ജില്ലകളില്‍ ജാഗ്രത നിര്‍ദേശം; മുന്നറിയിപ്പുമായി കേന്ദ്രം

ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
ഇന്നു മുതല്‍ കേരളത്തില്‍ ശക്തമായ മഴ; 12 ജില്ലകളില്‍ ജാഗ്രത നിര്‍ദേശം; മുന്നറിയിപ്പുമായി കേന്ദ്രം


ഇന്നു മുതലുള്ള ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

മഞ്ഞ അലേര്‍ട്ട്

07-06-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
08-06-2024: തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
09-06-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും 08-06-2024 വൈകിട്ട് 07.00 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം  അറിയിച്ചു.