വിവാഹാഘോഷത്തിന് പുറപ്പെട്ട ട്രാക്ടര്‍ മറിഞ്ഞ് അപകടം; 13പേര്‍ക്ക് ദാരുണാന്ത്യം

മധ്യപ്രദേശില്‍ വിവാഹാഘോഷത്തിന് പുറപ്പെട്ട ട്രാക്ടര്‍ മറിഞ്ഞ് അപകടം; 13പേര്‍ക്ക് ദാരുണാന്ത്യം

accident
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: മധ്യപ്രദേശിൽ വിവാഹാഘോഷത്തിനിടെ ട്രാക്ടർ മറിഞ്ഞ് 13 പേർക്ക് ദാരുണാന്ത്യം. രാജ്ഗഢിലെ പിപ്ലോദിയിലാണ് സംഭവം. 15 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടു മണിയോടെ വിവാഹാഘോഷ യാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.


രാജസ്ഥാനിലെ മോത്തിപരുയിൽനിന്ന് കുലംപുരിലേക്ക് യാത്ര പുറപ്പെട്ടപ്പോഴാണ് അപകടമെന്നാണ് ദേശീയ വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തത്. രാജസ്ഥാൻ പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ രാജ്ഗഢ് ആശുപത്രിയിലും ഗുരുതരാവസ്ഥയിലായവരെ ഭോപാൽ ആശുപത്രികളിലും പ്രവേശിപ്പിച്ചതായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.

സംഭവത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി.