മുത്തങ്ങയിൽ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മുത്തങ്ങയിൽ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

 

ബത്തേരി : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെ ബാംഗ്ലൂരിൽ നിന്നും കോഴിക്കോടേക്കുള്ള KL 35 J 4356 KYROS ബസിലെ യാത്രക്കാരനിൽ നിന്നും 16.155 കിലോ കഞ്ചാവ് പിടികൂടി. മലപ്പുറം തിരൂർ മാണിയംകാട് ഭാഗം മുഹമ്മദ് ഹാരിസ് ( 34 ) ആണ് അറസ്റ്റിലായത്.

 

 

20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രശാന്തിൻ്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ വി. അബ്ദുൾ സലീം, രജിത്ത് പി.വി, സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത് പി.വി, സുധീഷ് വി എന്നിവരും ഉണ്ടായിരുന്നു.

 

സ്കൂളുകളും, കോളേജുകളും തുറക്കുന്ന സമയത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്നുകൾ കൂടുതൽ എത്താൻ സാധ്യതയുള്ളതിനാൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ ബസുകളിൽ അടക്കം എല്ലാ ലഗേജുകളും പരിശോധന നടത്തുവാൻ എക്സൈസ് കമ്മീഷണറുടെ നിർദ്ദേശം ഉണ്ടായിരുന്നു. അതിൻ്റെ ഭാഗമായ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും