തമിഴ്നാട് കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം: മരണസംഖ്യ 18 ആയി

തമിഴ്നാട്  കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം: മരണസംഖ്യ 18 ആയിചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വൻ വ്യാജമദ്യ ദുരന്തത്തിലെ മരണ സംഖ്യ വർധിക്കുന്നു. ഒരു സ്ത്രീയടക്കം 18 പേർ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചു. അമ്പതിലേറെ പേർ പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇപ്പോൾ ആശുപത്രിയിലുള്ള പത്ത് പേരുടെ നില ​ഗുരുതരമായി തുടരുകയാണ്. 

ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടവരിൽ കൂടുതലും. വിഷമദ്യ ദുരന്തമല്ലെന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞ ജില്ലാ കളക്ടറെ സ്ഥലം മാറ്റി. എസ്പിയെ സസ്പെൻഡ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.