വിശ്വശ്രീ മ്യൂസിക്ക് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയ സംഗീതവിരുന്ന് ഗുരുനാദം 2024

വിശ്വശ്രീ മ്യൂസിക്ക് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍  സംഗീതവിരുന്ന് ഗുരുനാദം 2024  ഇരിട്ടി: വിശ്വശ്രീ മ്യൂസിക്ക് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയ സംഗീതവിരുന്ന് ഗുരുനാദം 2024 പരിപാടി സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിഎം ഫൗണ്ടേഷന്‍ പ്രസിഡന്റ് പ്രമോദ് കൈലാസം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ബാബു, ചെയര്‍മാന്‍ പ്രദീപ്കുമാര്‍ കക്കറയില്‍, ജി.ശ്രീകുമാര്‍, ഡോ.ജി.ശിവരാമകൃഷ്ണന്‍, കണ്ണൂര്‍ സംഗീത്, എം.ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രദീപ് പത്മനാഭന്റെ നേതൃത്വത്തില്‍ സംഗീത കച്ചേരിയും നടന്നു.